Tuesday, June 29, 2010

നിഴല്‍ ചിത്രങ്ങള്‍

സ്വപ്‌നങ്ങള്‍ വരച്ചുതീര്‍ത്ത
ചുമര്ചിത്രങ്ങളിലോക്കെയും
അവളുടെ മുഗമായിരുന്നു.
 എന്‍റെ മനസ്സില്‍തെളിയാത്ത
നിഴല്‍ ചിത്രങ്ങള്‍ 
ഇന്നലകളില്‍ എന്‍റെ തോഴനായിരുന്ന
ഏകാന്തത യാത്ര ചോദിക്കാതെ
അകന്നതും ആ ദിവസ്സങ്ങളിലായിരുന്നു.
പുകമരക്കുള്ളില്‍ നിന്നും 
കേള്‍ക്കുന്ന ശബ്ദങ്ങള്‍ പോലെയായി ഞാന്‍
ഉണര്‍ന്നിരിക്കുമ്പോള്‍ കേള്‍ക്കുന്നതും 
ഉറങ്ങുമ്പോള്‍ കാണുന്നതും
അവള്‍ നല്‍കുന്നതായിരുന്നു
അവള്‍ മാത്രമായിരുന്നു ഞാന്‍
  

No comments:

Post a Comment