എന്‍റെ പൂവ്
എന്‍ നിദ്രയില്‍ നിന്നൊരു പൂവടര്‍ന്നുപോയ്
വാടാനരിയാത്തൊരു കുഞ്ഞു പൂവ്
എതോരപൂര്‍വതയില്‍ ഞാന്‍ വിരിയിച്ച
എന്‍റെ മണമുള്ള പൂവ്.
കണ്ണുകളില്‍ സ്നേഹത്തിന്റെ
നിറങ്ങളായ് പെയ്ത മഴയില്‍
പിറന്നു വീണതും പിന്നെ
എന്‍റെ അത്മാവായ്
എന്നിലിനങ്ങിയതും
ഞാന്‍ കണ്ട കനവുകള്‍ക്കു
തീപിടിച്ചതും ....
അങ്ങനെ എന്നിലാദ്യമായൊരു
പൂവിരിഞ്ഞു
എന്‍റെ മണമുള്ള കുഞ്ഞു പൂവ് .
ദൂരങ്ങളെ ചിരകിലോതുക്കി പരന്നകലുംബോഴും
ഞാന്‍ തേടിയലഞ്ഞത് ആ പൂവിനായിരുന്നു
അവള്‍
ഇരുള്‍ മൂടിയ എന്‍റെ ഇമകള്‍ക്കുള്ളില്‍
ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.
No comments:
Post a Comment