എന്റെ കൂട്ടുകാരി
പറയാന്‍ ഞാന്‍ മറന്നെന്റെ ആദ്യാനുരാഗം
നിന് നീല നയനങ്ങള്‍ കാണ്‍കെ
മഴയായ് പെയ്യുന്ന ഓര്‍മ്മകള്‍ നിറയെ
നീ തീര്‍ത്ത സ്വപ്നങ്ങള്‍ മാത്രമായീ
ബാല്യത്തില്‍ ഞാന്‍ നിന്റെ നെറുകയില്‍ ചാര്‍ത്തിയ
സിന്ദൂരം നീ മായ്ച്ചുവോ
അന്നെപ്പോഴോ നിന്നെയണിയിച്ച
ചെമ്പക മാലയും മറന്നുവോ
നീയെനിക്കേകിയ ചുംബനങ്ങള്‍ ഇന്ന്
നനവാര്‍ന്ന സന്ദ്യതന്‍ സ്വപ്നങ്ങളായീ
നിനക്കെകാന് ഒരു പുടവയുമായ്
ഇടവഴികളില്‍ ഞാന്‍ കാത്തുനിന്നു
ഒരുവാകും മിണ്ടാതെ നീ നടന്നു
അകലേക്ക് പോയിമറഞ്ഞു
പറയാന്‍ മറന്നത് ഞാനെങ്കില്‍ എന്റെ
മനമറിയാതെ നീ അകന്നതെന്തേ
എന്റെ കൂട്ടുകാരി
നീ കൂടണയാന്‍ പോകുകയോ
No comments:
Post a Comment