Thursday, November 13, 2014

                  യാത്ര
------------------------------------
തുഴയില്ലാത്ത കുഞ്ഞു തോണിയിൽ
യാത്രതുടങ്ങിയത്‌ പുഴയിൽ നിന്നായിരുന്നു,
കടലിനെ തേടിയുള്ള അവസാന യാത്ര.
ഓർമ്മകൾ തമ്മിലുരസുമ്പോൾ
എന്നെ മോഹിപ്പിച്ചുകൊണ്ട്‌
തൊണിയുലയും, പക്ഷെ
സമയമാവാത്തത് കൊണ്ടാവാം
ഈ യാത്ര
പുഴയുടെ ആഴങ്ങളിൽ
ഇതുവരെ അവസാനിക്കതിരുന്നത്.

                                    --NK

Friday, November 7, 2014

                   എൻറ്റെ ബാല്യത്തിലേക്ക്
------------------------------------------------------------

വീണ്ടുമൊരു കടലാസുതോണിയിലേറി കളിക്കൂട്ടുകാരിക്കൊപ്പം
ഇടവഴിയിലെ കുഞ്ഞു പുഴയിലൂടെയെഴുകുവാൻ,
കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയിൽ
ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ
അമ്മയുടെ മടിയിൽ കിടക്കുവാൻ,
പുതിയ പുസ്തകത്തിന്റെ താളുകൾക്കിടയിൽ
മുഖം പൂഴ്‌ത്തിയുറങ്ങുവാൻ,
അയലത്തെ പുളിമാങ്ങ മോഷ്ടിച്ചു
ഒളിച്ചിരുന്ന് തിന്നുവാൻ,
പിന്നെ,
മണ്‍ചുമരിലും, ക്ലാസ്സ്‌ ബോർഡിലും, റോഡിലും
എന്റെ പേരിനൊപ്പം അവളുടെ പെരെഴുതുവാൻ,
അവൽ  മുടിയിൽ ചൂടിവരാറുള്ള പൂക്കൽ 
ആരുമറിയാതെഎടുത്തെന്ടെ
പുസ്തകത്താലുകൽക്കിടയിൽ സൂക്ഷിക്കുവാൻ
എനിക്കൊരു ബാല്യം  കൂടി തരുമോ?

Wednesday, November 5, 2014

മരണം

മരണമേ നിന്നെ ഞാൻ വെറുക്കുന്നു,
നീയെന്നെ ഞാനല്ലാതാക്കി
എന്റെ പേരിനെ മറന്നു,
'ശവം' എന്നുവിളിക്കും.
അസ്തമയം പ്രകാശം പരത്തുന്നില്ല,
അത് ഇരുട്ടിനു വഴിമാരുന്നതേയുള്ളൂ,
എന്റെ ജന്മത്തിന്റെ പ്രകാശം
ആണക്ക്യാനാണു നീ വരികയെന്നറിയാം.
ഞാൻ നിന്നെ പ്രണയംകൊണ്ട് വരവേൽക്കില്ല,
നിനക്കെന്നിൽ കാമമുണർത്താനാവില്ല,
നിന്റെ തണുത്ത മേനിയോടു അറപ്പാണ്.
എനിക്കറിയാം,
ഒരു നിമിഷത്തിന്റെ ആലസ്യത്തിൽ,
നീയുമായി രെമിക്കേണ്ടിവരും, പക്ഷെ
അന്നും ഞാൻ നിന്നെ വെരുത്തുകൊണ്ടേയിരിക്കും.

Monday, November 3, 2014

വീണ്ടുമൊരു ചുംബനസമരത്തിനായ്

 ഞാനാശിക്കുന്നു വീണ്ടുമൊരു ചുംബനസമരത്തിനായ്,
എനിക്കുവേണ്ടത്‌,
കാമിതാക്കളെയൊ, പ്രണയിനികളെയൊ അല്ല,
സദാചാരം പൂജിക്കുന്നവരുടുയോ പുച്ചിക്കുന്നവരുടെയോ
ഗർജനങ്ങളും വേണ്ട.
മാതാക്കളും പിതാക്കളും അണിനിരക്കട്ടെ,
മനുഷ്യനായ് ജെനിച്ച മക്കളും വരട്ടെ..
സൂര്യൻ ഉറക്കത്തിലേക്കു വഴുതിവീഴുന്ന
ഒരു സായാഹ്നത്തിൽ
അവരുടെ കവിളിൽ സ്നേഹചുംബനം നല്ക്കാൻ
പതിന്മടങ്ങ്‌ സ്നേഹച്ചുംബനങ്ങൾ
നെരുകയിലെക്കെറ്റുവാങ്ങുവാൻ
ഒരു ചുംബന സമരം കൂടി വരട്ടെ
അത് മറ്റുള്ളവർ കാണട്ടെ
വൃദ്ധ സദനതിലേക്കും, തെരുവിലേക്കും
വലിച്ചെറിയപ്പെട്ട മാതാപിതാക്കൽക്കുവേണ്ടി,
സ്നേഹം നമുക്ക് അന്യമായിട്ടില്ല
എന്നറിയിക്കാൻ ഒരു സമരം
ഒരു ചുംബന സമരം...

               ----ധനേഷ് 

Saturday, November 1, 2014

           അഗ്നിപർവതം 

ഞാനും ഒരു അഗ്നിപർവതമായിരിക്കുന്നു.
ഇന്നലകളുടെ കരിയിലകൾ
കറുത്ത കട്ടിയുള്ള പുകചുരുളുകളായ്
പ്രവഹിച്ചത് മൂക്കിൽനിന്നായിരുന്നു.
ഓർമകളും സ്വപ്നങ്ങളും വെന്തുരുകി
ഒഴുകിത്തുടങ്ങിയത് വായിൽനിന്നും.

ഒടുവിൽ കാലിയായ കുപ്പികൾക്കും
സിഗരറ്റ് പെട്ടികൽക്കുമിടയിലേക്ക്
പൊട്ടിത്തെറിക്കുമ്പോൾ
എന്റ്റെ ജാലകവാതിലിനരികിൽ
ഒരു നിഴലിനെ കണ്ടു
ചുരളമുടിയുള്ള വെളുത്ത നിഴൽ .

ഞാനെന്ന അഗ്നിപർവതത്തിന്റെ
ചൂടിനെ ഭയന്നായിരിക്കണം
ആ നിഴൽ അപ്പോൾ കരയുകയായിരുന്നു..   

                                 ----ധനേഷ്        

Friday, October 3, 2014

തിരിഞ്ഞുനോക്കുമ്പോൾ
ഇടവഴിയിലേവിടെയോ നഷ്ടപെട്ട
ബാല്യത്തിന്റെ വിയർപുതുള്ളികൾ പോലെ
ഓർമ്മകൾ വീർപ്പുമുട്ടിക്കുന്നു..
ഇന്നലകളിലേക്ക് ഒരിക്കൽക്കൂടി
പിചവെക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ..
പക്ഷെ
ഇന്നിന്റെ ചുട്ടുപൊള്ളുന്ന മണൽത്തരികളിൽ
എന്റെ കാലുകൾ ഉറക്യുനില്ല..
നാളകളുടെ കണ്ണുകളിൾ തിമിരം..
തളർന്നു പോയിരിക്കുന്നു കാലമേ
നിന്റെ അട്ടഹാസത്തിൽ...
ഇനിയൊരു പുനർജെനിക്കയി...
വീണ്ടുമൊരു ബാല്യത്തിനായി..
ഞാൻ എന്റെ ഓർമകളെ
തൂക്കിലേറ്റം
അല്ലെങ്കിൽ ചുട്ടുകൊല്ലാം

Sunday, September 28, 2014

നിറങ്ങൾ

ഉറങ്ങി എഴുന്നേറ്റപ്പോൾ അവളെ കാണാനുണ്ടായിരുന്നില്ല.നിറങ്ങൾ  മങ്ങിയ വീഥിയിലൂടെ അവൾ നടന്നകലുന്നത്  കണ്ടവരുണ്ടെന്നു.
"ഒരു ഉറക്കത്തിൻറെ വേർപെടലിൽ അവൾ എന്നെ വേണ്ടെന്നു വെച്ചുവോ ?, എന്തിനായിരിക്കും എന്നെ വിട്ടു അവൾ നിറങ്ങൾ മങ്ങിയ ലോകത്തേക്കു  പോയതു ...?"

ഞാനറിഞ്ഞു...എനിക്കാണ് അവളുടെ  ലോകത്തു നിരങ്ങളില്ലാത്തത് ..അവളോ...നിറങ്ങളിൽ നീന്തി തുടിക്കുകയാണ്...

ഒരു ഉറക്കത്തിന്റെ വേർപിരിയലിൽ അവൾ എന്റെ ലോകം നിറമില്ലാത്തതാക്കി ..